ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി സർക്കാർ

ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സർക്കാർ. സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സമിതി രൂപീകരിക്കും എന്ന് സർക്കാർ അറിയിച്ചു. സുപ്രീം കോടതി ജഡ്ജിയുടേയോ ഹൈക്കോടതി ജഡ്ജിയുടെയോ അധ്യക്ഷതയിലായിരിക്കും ഉന്നതതല സമിതി. മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേത്യത്വത്തിലാകും സമിതി.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സമാന പ്രഖ്യാപനം ബി ജെ പി നടത്തുകയും ഭരണത്തില്‍ എത്തിയപ്പോള്‍ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ് . അതേസമയം, രാജ്യത്തെ വലിയൊരു വിഭാഗം ഏകീകൃത സിവില്‍ കോഡിനെതിരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News