മലയാള സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്(laljose). സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കൈരളി ടിവിയിലെ ജെബി ജംക്ഷൻ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ലാൽ ജോസ് തൻറെ ഭാര്യ ലീനയെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
ADVERTISEMENT
താൻ പറഞ്ഞ ഒരു ഡയലോഗിലാണ് ലീന വീണുപോയതെന്നും അങ്ങനെയാണ് വിവാഹത്തിലേക്കെത്തിയതെന്നും ലാൽ ജോസ് പറയുന്നു. നന്നായി പഠിക്കുന്ന, കൃത്യമായി പള്ളിയിൽ പോകുന്ന ഒരു കുട്ടിയായിരുന്നു ലീനയെന്നും തന്നെ വിവാഹം കഴിക്കാൻ തയ്യാറാകുമെന്ന് പോലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പെണ്ണുകാണാൻ ചെന്നപ്പോൾ പറഞ്ഞ ഒരു ഡയലോഗിലാണവൾ വീണതെന്ന് പറയാറുണ്ട്. സിനിമ എന്ന് പറഞ്ഞാൽ ഒരു പത്തഞ്ഞൂറ് അസിസ്റ്റന്റ് സയറക്ടേഴ്സ് ഉണ്ട്. അതിലൊരാളാണ് ഞാൻ. പക്ഷെ കുട്ടികളൊക്കെ ആയിക്കഴിഞ്ഞാലും നിന്നെയും മക്കളെയും പട്ടിണികിടത്തില്ല. ഇത് കേട്ടപ്പോൾ അവൾ കരുതി കിളച്ചിട്ടായാലും ഞാൻ അവളെ നോക്കുമെന്ന്. നല്ലപോലെ ആലോചിച്ചു തീരുമാനം എടുക്കണമെന്ന് ഞാൻ അവളോട് പറഞ്ഞു’, ലാൽ ജോസ് പറഞ്ഞു.
ലാൽ ജോസിന്റെ വക്കുകൾ
ഞാൻ കല്യാണമേ വേണ്ടാന്ന് വച്ച ഒരാളായിരുന്നു. യാത്രകൾ, സിനിമ അങ്ങനെയൊരു ജീവിതമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷെ എന്റെ ഫ്രണ്ട്സ് ഗ്യാങ്ങിനിടയിൽ ഏറ്റവുമാദ്യം കല്യാണം കഴിച്ചത് ഞാനായിരുന്നു. ലീന എന്റെ അമ്മയുടെ സ്റ്റുഡന്റ് ആയിരുന്നു. അപ്പന്റെ ഫ്രണ്ടിന്റെ മകളായിരുന്നു.
പേരന്റ്സ് തമ്മിലാണ് ഞങ്ങളുടെ വിവാഹത്തെപ്പറ്റി ആലോചിച്ചത്. അന്ന് വാർഷികവരുമാനം ആറായിരം രൂപയുള്ള ഒരു അസിസ്റ്റന്റ് ഡയറക്ടറിന് ഒരു പെണ്ണുകിട്ടുക എന്നുപറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നോട് പെണ്ണുകണാന്‍ പോണമെന്ന് പറഞ്ഞു. അമ്മയാണ് നിർബന്ധം പിടിച്ചത്. ഞാൻ പോകാമെന്നു പറഞ്ഞു.
അവൾ നന്നായി പഠിക്കുന്ന, കൃത്യമായി പള്ളിയിൽ പോകുന്ന ഒരു കുട്ടിയായിരുന്നുവെന്നെനിക്കറിയാം. ക്ലാസുകൾ അറ്റൻഡ് ചെയ്ത നല്ല മാർക്ക് വാങ്ങുന്ന ഒരാളാണ്. അപ്പോൾ എന്നെ അവർ കല്യാണം കഴിക്കാൻ തയ്യാറാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പെണ്ണുകാണാൻ ചെന്നപ്പോൾ പറഞ്ഞ ഒരു ഡയലോഗിലാണവൾ വീണതെന്ന് പറയാറുണ്ട്.
സിനിമ എന്ന് പറഞ്ഞാൽ ഒരു പത്തഞ്ഞൂറ് അസിസ്റ്റന്റ് സയറക്ടേഴ്സ് ഉണ്ട്. അതിലൊരാളാണ് ഞാൻ. പക്ഷെ കുട്ടികളൊക്കെ ആയിക്കഴിഞ്ഞാലും നിന്നെയും മക്കളെയും പട്ടിണികിടത്തില്ല. ഇത് കേട്ടപ്പോൾ അവൾ കരുതി കിളച്ചിട്ടായാലും ഞാൻ അവളെ നോക്കുമെന്ന്. നല്ലപോലെ ആലോചിച്ചു തീരുമാനം എടുക്കണമെന്ന് ഞാൻ അവളോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് 8,9 വർഷങ്ങൾക്കുശേഷമാണ് ഞാൻ സംവിധായകനാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.