
ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നവംബര്‍ എട്ടിനുള്ളില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഹര്‍ജികളില്‍ വാദംകേട്ട് വിധി പറയാന്‍ മാറ്റിയത്. ജസ്റ്റിസ് ലളിത് നവംബര്‍ എട്ടിന് വിരമിക്കുന്നതിനാല്‍ അതിനുമുമ്പ് നിര്‍ണായകവിധി പുറപ്പെടുവിച്ചേക്കും.
ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കിയ കേരള ഹൈക്കോടതിയുടെയും മറ്റ് ഹൈക്കോടതികളുടെയും ഉത്തരവുകള്‍ക്കെതിരെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും തൊഴില്‍ മന്ത്രാലയവും നല്‍കിയ അപ്പീലുകളാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സുധാന്‍ശു ധുലിയ, അനിരുദ്ധാബോസ് എന്നിവരാണ് ബെഞ്ചില്‍ അംഗങ്ങള്‍. സുപ്രധാന കേസായതിനാല്‍ ചീഫ് ജസ്റ്റിസ്തന്നെ വിധി പുറപ്പെടുവിക്കുമെന്നാണ് കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ജീവനക്കാരാണ് വിധി കാത്തിരിക്കുന്നത്. ബെഞ്ചിന് നേതൃത്വം നല്‍കിയ ജഡ്ജി വിരമിച്ചതിനുശേഷം വിധി പുറപ്പെടുവിക്കുന്നത് അപൂര്‍വമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here