Healthy Shake: കുട്ടിക്കൂട്ടത്തിന് നൽകാം ഹെൽത്തി ഷേക്ക്

നിങ്ങൾ ഓട്സ്(oats) കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറില്ലേ? എങ്കിൽ കുട്ടിക്കൂട്ടത്തിന് നൽകാൻ ഒരു സൂപ്പർ മിൽക്ക് ഷേക്ക്(milk shake) ആയാലോ? ഇത് പ്രഭാതഭക്ഷണമായും കഴിക്കാം. എങ്ങനെ തെയ്യാറാക്കാതേംന്ന നോക്കാം…

വേണ്ട ചേരുവകൾ…

ബദാം 15 എണ്ണം
ഓട്സ് 3 ടേബിൾ സ്പൂൺ
ഈന്തപ്പഴം 4 എണ്ണം
ആപ്പിൾ 1 എണ്ണം

Oat Milk Smoothie (Vegan + GF)

തയ്യാറാക്കുന്ന വിധം…

ആദ്യം ബദാം തലേ ദിവസം തന്നെ കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് വയ്ക്കുക. ശേഷം ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കാന്‍ ശ്രദ്ധിക്കുമല്ലോ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here