ഹിന്ദുത്വ അജണ്ടയുടെ പേരില്‍ ആം ആദ്മി – ബിജെപി പോർ മുറുകുന്നു

ഹിന്ദുത്വ അജണ്ടയുടെ പേരിലുള്ള ആം ആദ്മി ബിജെപി പോർ മുറുകുന്നു. നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന് ആവിശ്യപ്പെട്ട അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി.

ആംആദ്മി സർക്കാരിന്റെ അഴിമതി മറച്ചു വയ്ക്കാനാണ് പുതിയ പ്രചാരണമെന്നും താക്കൂർ ആരോപിച്ചു. അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പഞ്ചാബ് മോഡൽ സർവേയുമായി ആംആദ്മി രംഗത്തെത്തി.

നോട്ടിൽ ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തണമെന്ന ആവശ്യം പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതിനു പിന്നാലെയാണ് ആം ആദ്മിക്കെതിരെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ രൂക്ഷ വിമർശനവുമായി എത്തിയത്.

ദില്ലിയിലെ മുസ്ലിം പുരോഹിതർക്ക് ആം ആദ്മി സർക്കാർ പ്രതിവർഷം 18000 രൂപ നൽകുന്നു.ഈ തുക മറ്റു മതവിഭാഗങ്ങളിലെ പുരോഹിതർക്ക് നൽകാൻ ആം ആദ്മിക്ക് കഴിയുമോ എന്നും

ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പൂജചെയുന്നവർക്ക് പ്രതിഫലം ഇതുവരെയും നൽകാത്തത് എന്തുകൊണ്ടെന്നും താക്കൂർ ചോദിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചവരാണ് ആണ് ആം ആദ്മി പ്രവർത്തകരെന്നും താക്കൂർ ആരോപിച്ചു.

അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പഞ്ചാബ് മോഡൽ സർവേയുമായി ആംആദ്മിയും രംഗത്തെത്തി.സർവേയിൽ അഭിപ്രായങ്ങൾ നവംബർ മൂന്നുവരെ അറിയിക്കാമെന്നും

ഫലം നവംബർ നാലിന് പ്രഖ്യാപിക്കുമെന്നും കേജരിവാൾ പറഞ്ഞു. ഹിന്ദുത്വജണ്ട മുൻനിർത്തി ഗുജറാത്ത് ഭരണം പിടിച്ചെടുക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ആം ആദ്മി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here