അട്ടപ്പാടി റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അട്ടപ്പാടി റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പണി വിലയിരുത്തുന്നതിന് ഓഫിസ് നേരിട്ട് ഇടപെടുമെന്നും ഉറപ്പുവരുത്താന്‍ വീണ്ടും അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.. അട്ടപ്പാടി ചുരം റോഡ് നവീകരണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം..

ചുരം റോഡ് മന്ത്രി സന്ദര്‍ശിച്ചു. തകര്‍ന്ന ഒമ്പതാം വളവിലും പരിശോധന നടത്തി. നവീകരണ പ്രവൃത്തികള്‍ വിലയിരുത്തി. പ്രവൃത്തികള്‍ നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാവുന്ന രീതി ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.. നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും..  ഇത് മന്ത്രിയുടെ ഓഫിസ് നേരിട്ട് വിലയിരുത്തും..

വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന അട്ടപ്പാടി റോഡ് നവീകരിക്കുന്നത് പ്രധാന പദ്ധതികളിലൊന്നായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.. കെആര്‍എഫ്ബി പ്രൊജക്ട് ഡയരക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here