
സോഷ്യല്‍ മീഡിയ(socialmedia)യില്‍ ശ്രദ്ധിക്കപ്പെടുന്ന നിരവധി വീഡിയോകളുണ്ട്. അവയൊക്കെ പലതും വൈറലാ(viral)കാറുമുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ ലഭിക്കണമെന്ന ലക്ഷ്യത്തോടെ മാത്രം ചെയ്യുന്ന വീഡിയോകളുമുണ്ട്. ട്രെയിനിന്റെ മുകളിൽ കയറി നിന്നും വെള്ളച്ചാട്ടത്തിലിറങ്ങി നിന്നുകൊണ്ടും കാണിക്കുന്ന അഭ്യാസപ്രകടന്നകളൊക്കെ പലപ്പോഴും ദുരന്തമായി അവസാനിക്കാറുമുണ്ട്.
സമാനമായി, ശ്രദ്ധ ലഭിക്കുന്നതിനായി ഒരു സംഘം യുവാക്കള്‍ ചെയ്ത അതിസാഹസികത അവര്‍ക്ക് തന്നെ തിരിച്ചടിയായ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരസ്യമായി റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ഇരുന്ന് പടക്കം പൊട്ടിക്കുന്ന യുവാക്കളെയാണ് വീഡിയോയില്‍ കാണുന്നത്. അഹമ്മദാബാദിലാണ് സംഭവം.
വാഹനത്തിന് മുകളില്‍ മാത്രമല്ല, ബോണറ്റിലും യുവാക്കള്‍ ഇരിക്കുന്നുണ്ട്. സംഭവം ഗംഭീരമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചെങ്കിലും പിറ്റേന്ന് തന്നെ യുവാക്കളെയെല്ലാം പൊലീസ്(police) പൊക്കി. പൊലീസ് പൊക്കിയത് പോട്ടെ, ഇവർക്ക് നൽകുന്ന ശിക്ഷയാണ് അതിലും ഗംഭീരം. റോഡിലൂടെ ഏത്തമിടീച്ചും നിരയായി നടത്തിയും പരസ്യമായി ഇവരെ ശിക്ഷിച്ച് മറ്റുള്ളവര്‍ക്ക് കൂടി താക്കീത് നല്‍കിയിരിക്കുകയാണ് പൊലീസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here