Award: ബാലാമണിയമ്മ പുരസ്ക്കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്

കൊച്ചി(kochi) അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണിയമ്മ പുരസ്ക്കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്(v madhusoodanan nair). അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്ക്കാരം. മലയാള കവിതയുടെ ഭാവശുദ്ധിയും അക്ഷര ശുദ്ധിയും പാലിക്കാന്‍ നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്ക്കാരം.

സി രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രൊഫസര്‍ തോമസ് മാത്യു,കെ എല്‍ മോഹന വര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്ക്കാരജേതാവിനെ തീരുമാനിച്ചത്. ഡിസംബര്‍ 17ന് പുസ്തകോത്സവ വേദിയില്‍ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News