ഗവർണർ വിഷയം സിപിഐഎം കേന്ദ്രകമ്മറ്റി നാളെ ചർച്ച ചെയ്യും

ഗവർണർ വിഷയം സിപിഐഎം കേന്ദ്രകമ്മറ്റി നാളെ വിശദമായി ചർച്ച ചെയ്യും. ഗവർണർക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഗവർണറുടെ നടപടികൾ ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണ്.

മറ്റ് സംസ്ഥാനങ്ങളിലെ അംഗങ്ങളും വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതും ചർച്ചയാകും. പിബിയിൽ പുതിയ അംഗത്തെ ഉൾപ്പെടുത്തുന്നതും നാളെ വൈകിട്ട് ചേരുന്ന പോളിറ്റ് ബ്യുറോ യോഗത്തിന്റെ പരിഗണനക്ക് വരും.

അതേസമയം ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്‌തിയനുസരിച്ചല്ലെന്ന്‌ മുൻ സുപ്രിംകോടതി ജഡ്‌ജി കെ ടി തോമസ്‌ വ്യക്തമാക്കി രംഗത്തെത്തി. ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രീതി നഷ്‌ടപ്പെട്ടതിൻ്റെ പേരിൽ മന്ത്രിയെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിയിൽ പ്രീതി നഷ്‌ടപ്പെട്ടെങ്കിൽ മുഖ്യമന്ത്രിയെ ഗവർണർക്ക് അതൃപ്‌തി അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഗവർണർ ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്.

സ്വന്തം പ്രീതിയനുസരിച്ച് ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ മന്ത്രിസഭ രൂപികരിക്കാൻ ക്ഷണിക്കുന്ന കർത്തവ്യം മാത്രമാണ് കാബിനറ്റിന്റെ ഉപദേശമില്ലാതെ ഗവർണർക്ക്‌ ചെയ്യാവുന്ന ഏക കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News