സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച മൂന്ന് പ്രതികള്‍ അറസ്റ്റില്‍

സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ ആലുവയില്‍ അറസ്റ്റില്‍.കൊടുങ്ങല്ലൂര്‍ പറവൂര്‍ സ്വേദശികളായ തന്‍സീര്‍,നിസാര്‍,മാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്. ആലുവ കുട്ടമശ്ശേരി സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രതികള്‍ മുപ്പതിനായിരം രൂപ മോഷ്ടിച്ചത്.

കഴിഞ്ഞ 16ന് പുലര്‍ച്ചെ രണ്ട്മണിയോടെയാണ് യുവാക്കള്‍ ആലുവ കുട്ടമശ്ശേരിയിലെ സപ്ലേക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയത്.മോഷ്ടിച്ച സക്കൂട്ടറുകളിലെത്തിയായിരുന്നു സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചത്.സപ്ലൈക്കോ അധികൃതരുടെ പരാതിയില്‍ കേസെടുത്ത ആലുവ പോലീസ് പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുകയായിരുന്നു.

50 ഓളം സിസിടിവികൾ പരിശോധിച്ചാണ് രണ്ടു വാഹനങ്ങളിലായി എത്തിയ പ്രതികളെ പോലീസ് തിരിച്ചറിയുകയും ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടുകയുമായിരുന്നു.കൊടുങ്ങല്ലൂർ സ്വദേശി തൻസീർ ,പറവൂർ വെടിമറ സ്വദേശി നിസാർ ,കോട്ടപ്പുറം സ്വദേശി മാഹിൻ, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ എറണാകുളം, .തൃശൂർ ജില്ലകളിലായി ഭണ്ഡാര മോഷണം, ബൈക്ക് മോഷണം ഉള്‍പ്പടെ  നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.  പ്രതികളിലൊരാള്‍ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം വടക്കേക്കര പോലീസിന്റെ പിടിയിലായി റിമാൻഡിലായിരുന്നു.

ആലുവ എസ് എച്ച് ഒ എല്‍. അനിൽകുമാർ.  എസ്ഐമാരായ അനൂപ് ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News