പൊതുമരാമത്ത് റോഡുകൾ മന്ത്രിയുടെ സന്ദർശനം നോക്കിയല്ല നന്നാക്കേണ്ടതെന്നും അത് പൊതുജനങ്ങൾക്കുള്ളതാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അട്ടപ്പാടി ചുരം റോഡുൾപ്പടെയുള്ള പ്രവൃത്തികൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അട്ടപ്പാടി റോഡ് തലേദിവസമാണ് അറ്റകുറ്റപണിനടത്തയതെന്ന് നാട്ടുകാരിൽ ചിലർ സൂചിപ്പിച്ചപ്പോഴാണ് ഉദ്യോഗസ്ഥരോട് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അട്ടപ്പാടിയിലെ റോഡുവികസനം മൂന്നുഘട്ടമായി പൂർത്തിയാക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ മണ്ണാർക്കാട് -ചിന്നതടാകം റോഡിലെ എട്ട് കിലോമീറ്റർ വേഗത്തിൽ പൂർത്തിയാക്കും.
രണ്ടാംഘട്ടമായി അടുത്ത 11 കിലോമീറ്റർ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് നവംബർ 15നകം പൂർത്തിയാക്കും. മൂന്നാംഘട്ടം 33.6 കിലോമീറ്ററിന് ഡിസംബറിൽ കിഫ്ബി അനുമതി നൽകും. രണ്ട് ഘട്ടങ്ങളുടെ അറ്റകുറ്റപണികൾ നവംബർ രണ്ടിന് ഭരണാനുമതി നൽകും. ചീഫ് എൻജിനീയർ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഇതിനായി പ്രത്യേകസംഘത്തെ നിയമിക്കും.
അട്ടപ്പാടി ഗസ്റ്റ് ഹൗസിൽ നടന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തിലെടുത്ത തീരുമാനങ്ങളുടെ പുരോഗതി നവംബർ പകുതിയോടെ പൊതുമരാമത്ത് സെക്രട്ടറി അട്ടപ്പാടിയിലെത്തി വിശകലനം ചെയ്യുമെനനും മന്ത്രി അറിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശി, ഏരിയ സെക്രട്ടറി സി പി ബാബു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
യോഗത്തിൽ എൻ ഷംസുദ്ദീൻ എംഎൽഎ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ്, അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മൺ, പി രാമമൂർത്തി, ജ്യോതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി എസ് നീതു, കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ ഡിങ്കി ഡിക്രൂസ്, സൂപ്രണ്ടിങ് എൻജീനിയർ കെ എ ദീപു, എക്‌സിക്യൂട്ടിവ് എൻജീനിയർ ജയ, എക്‌സിക്യൂട്ടീവ് എൻജിനീയർ യു പി ജയശ്രീ, ഡിവിഷണൽ ഓഫീസ് എക്‌സിക്യൂട്ടിവ് വിനോദ്, എ ഇ മുഹമ്മദ് റഫീക്ക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
താവളം കുറവങ്കണ്ടി കലുങ്ക് പുനസ്ഥാപിക്കും
താവളം കുറവൻകണ്ടിയിൽ തകർന്ന കലുങ്ക് പുനസ്ഥാപിക്കുന്നതിന് നടപടി പൂർത്തീയായതായി കെആർഎഫ്ബി എക്‌സിക്യൂട്ടിവ് എൻജീനിയർ ജയ പറഞ്ഞു. റോഡിന്റെ ഒരു വശത്തെ ഗതാഗതം പുനസ്ഥാപിച്ചു. അടുത്തത് ഉടൻ പൂർത്തിയാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here