തിരൂരിൽ കുളത്തിൽ വീണ് മൂന്നും നാലും വയസ്സുള്ള കുട്ടികൾക്ക് ദാരുണാന്ത്യം

തിരൂരിൽ കുട്ടികൾ കുളത്തിൽവീണ് മുങ്ങിമരിച്ചു. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ വീണാണ് കുട്ടികള്‍  മരിച്ചത്. അമൻ സയാൻ (3) റിയ (4) എന്നിവരാണ് മരിച്ചത്.

തൃക്കണ്ടിയൂര്‍ എല്‍ഐസിക്കു പിന്നില്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്ല ദമ്പതികളുടെ മകന്‍ അമന്‍സയാന്‍(4), പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റൈഹാനത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിയ(3) എന്നിവരാണ് തൃക്കണ്ടിയൂര്‍ അങ്കണവാടിക്കു സമീപമുള്ള പെരിങ്കൊല്ലന്‍ കുളത്തില്‍ വീണു മരിച്ചത്.

കുളത്തിൽ കുളിക്കാനെത്തിയ സ്ത്രീകളാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. ഇവർ തന്നെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ നിലവിൽ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അയൽവാസികളായ കുട്ടികളാണ് ഇരുവരും. പുറത്ത് കളിക്കാനായി ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നിരിക്കാം എന്നാണ് നിഗമനം. കുട്ടികളെ കാണാതായത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here