കരിപ്പൂരിൽ സ്വർണക്കടത്ത്‌ കാരിയറും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി വന്നയാളും അത്‌ തട്ടിയെടുക്കാനെത്തിയ നാലുപേരും പൊലീസ്‌ പിടിയിൽ. ദുബായിൽനിന്ന് വന്ന കാരിയർ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടുവിൽ മുഹമ്മദ് അനീസ്‌, ഇയാളുടെ അറിവോടെ എത്തിയ തലശേരി കതിരൂർ പൊന്നും വെസ്റ്റ് സ്വദേശി പ്രസാദ് (43), തലശേരി ചാലിൽ റോഡ് കിരൺ (32), കണ്ണൂർ ധർമടം കളത്തിൽ വളപ്പിൽ റിയാസ് (26), തളിപ്പറമ്പ് നടുവിൽ ഗിരീഷ് (31) എന്നിവരാണ് പിടിയിലായത്. അനീസിൽനിന്ന്‌ പുതിയ ഐ ഫോണുകളും 54 ഗ്രാം സ്വർണവും കണ്ടെടുത്തു.

ഐ ഫോണുകളും സ്വർണവുമായി വിമാനം ഇറങ്ങുമ്പോൾ തട്ടിക്കൊണ്ടുപോകണമെന്നാണ്‌ മുഹമ്മദ് അനീസ് ഇവരുമായി ധാരണയുണ്ടാക്കിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ്‌ സുജിത്‌ദാസിന്‌ ലഭിച്ച വിവരത്തെ തുടർന്ന് കരിപ്പൂർ സിഐ ഷിബുവിന്റെ  നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

തട്ടിക്കൊണ്ടുപോകാൻ എത്തിയവരുടെ കാറുകളും പിടിച്ചെടുത്തു. മൂന്നുമാസംമുമ്പ്‌ കാരിയറിന്റെ സമ്മതത്തോടെ താനൂരിൽനിന്നുളള സംഘം സ്വർണം തട്ടാൻ എത്തിയിയിരുന്നു. അവരെ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അർജുൻ ആയങ്കിയടക്കമുള്ളവർ അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News