South Korea: ഹാലോവീൻ പാർട്ടിക്കിടെ തിക്കും തിരക്കും; 149 പേർക്ക് ദാരുണാന്ത്യം

തെക്കൻ കൊറിയ(south korea)യിലെ സിയോളിൽ ഹാലോവീൻ(halloween) പാർട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 149 പേർക്ക് ജീവൻ നഷ്ടമായി. 89 പേർക്ക്‌ പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റി. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്‌. മരണസംഖ്യ ഉയർന്നേക്കും. സിയോളിലെ ഇറ്റേവണിലെ ഹാമിൽട്ടൺ ഹോട്ടലിന്‌ സമീപം ശനിയാഴ്‌ച രാത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തം. ഹോട്ടലിന്റെ ഇടുങ്ങിയ വഴിയിൽ കുടുങ്ങി ആളുകൾക്ക് ശ്വാസംമുട്ടുകയായിരുന്നുവെന്ന്‌ വാർത്ത ഏജൻസികൾ റിപ്പോർട്ട്‌ ചെയ്‌തു.

വൻ ജനക്കൂട്ടം ഹാലോവീൻ ആഘോഷങ്ങൾക്കായി ഒത്തുകൂടിയതാണ്‌ അപകടത്തിന്‌ കാരണമായത്‌. കുഴഞ്ഞുവീണവരെ പൊലീസും ഫയർഫോഴ്‌സുംചേർന്നാണ്‌ ആശുപത്രിയിലാക്കിയത്‌. നൂറുകണക്കിന് കടകളുള്ള മെഗാസിറ്റിയാണ്‌ ഇറ്റാവൺ. പരിപാടിക്കായി ഒരു ലക്ഷത്തോളം പേർ തടിച്ചുകൂടിയതായാണ്‌ വിവരം.

മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൽ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. ദുരന്തബാധിതർക്ക് എല്ലാവിധ സഹായവുമെത്തിക്കാൻ അദ്ദേഹം ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News