
പാറശാലയിലെ ഷാരോണ്‍ രാജിന്‍റെ(sharon raj) മരണത്തില്‍ ദുരൂഹത തുടരുന്നു. ഷാരോണിന്റെ വനിതാ സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകും. രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്താനാണ് നിര്‍ദേശം. വനിതാ സുഹൃത്തും മാതാപിതാക്കളും ജ്യൂസ് വാങ്ങി നല്‍കിയ ബന്ധുവിനോടും ഹാജരാകാൻ നിര്‍ദേശമുണ്ട്.
ഷാരോണിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കഴിഞ്ഞദിവസം കൈമാറിയിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടൈന്നും റൂറൽ എസ്പി ശിൽപ പറഞ്ഞു. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് ഷാരോണിൻ്റെ പിതാവ് കൈരളിയോട് പ്രതികരിച്ചു.
ഡിവൈഎസ്പി ജോൺസൺൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിൽ മരണകാരണം വ്യക്തമായില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞില്ലെന്ന് ഷാരോൺ പെൺകുട്ടിയോട് പറയുന്ന ശബ്ദരേഖ പുറത്തു വന്നു. കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചു എന്നാണ് വീട്ടിൽ പറഞ്ഞത്. ജ്യൂസിൽ ചില പ്രശ്നങ്ങളുണ്ടെന്ന് പെൺകുട്ടി ഷാരോണിനോട് പറയുന്നതും വാട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here