ADVERTISEMENT
ഒമാനി(oman)ലെ ആതുര സേവന രംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നൽകിയ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി കൈരളി ടിവി(kairali tv) സംഘടിപ്പിച്ച കൈരളി ഒമാൻ ഹെൽത്ത് പ്രൊഫഷണൽ അവാർഡ് ശ്രദ്ധേയമായി. ഒമാൻ അൽ ഫലാജ് ഹോട്ടെലിൽ വെച്ചാണ് അവാർഡ് ചടങ്ങ് നടന്നത്. ആതുര സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിയ ഒമാനിലെ അഞ്ചു ഡോക്ടർമാരെയും അഞ്ചു നഴ്‌സുമാരെയുമാണ് കൈരളി ടിവി അവാർഡ് നൽകി ആദരിച്ചത്.
2015 മുതൽ കേരളത്തിൽ തുടങ്ങിയ ഡോക്‌ടേഴ്‌സ് അവാർഡിന്റെ തുടർച്ചയായാണ് ഗൾഫ് രാജ്യങ്ങളിലും ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകരെ അവാർഡുകൾ നൽകി ആദരിക്കുന്നത്. ഒമാൻ അൽ ഫലാജ് ഹോട്ടെലിൽ നടന്ന കൈരളി ഒമാൻ ഹെൽത്ത് പ്രൊഫഷണൽ അവാർഡ് ദാന ചടങ്ങ് മലയാളം കമ്മ്യൂണിക്കേഷൻസ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രതിബദ്ധത മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് കൈരളി ടിവി നടത്തുന്നതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.അവാർഡിന് അർഹരായ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജോൺ ബ്രിട്ടാസ് എം പി(john brittas) അവാർഡുകൾ നൽകി.
ഗൾഫാർ ഗ്രൂപ്പ് സ്ഥാപകനും എംഫാർ ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ
പി മുഹമ്മദ് അലി , മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം വി കെ അഷറഫ്, എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗവും ലോക കേരള സഭാംഗവുമായ പി എം ജാബിർ, അവാർഡ് ജൂറി ചെയർമാൻ ഡോക്ടർ ആരിഫ് അലി, ബദർ അൽ സമ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള, എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. പൊതു ജനങ്ങളാണ് നോമിനേഷനുകളിലൂടെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഡോക്ടർമാരായ ബഷീർ അലിക്ക പറമ്പിൽ , പ്രകാശ് സദാനന്ദൻ, രാജ്യശ്രീ നാരായണൻ കുട്ടി, നൈജൽ കുര്യാക്കോസ്, അനീഷ് ബഷീർ റഹ്‌മാൻ, എന്നിവരാണ് അവാർഡ് ഏറ്റു വാങ്ങിയത്. അവാർഡുകൾക്ക് അർഹരായ നഴ്സുമാരായ ഷീലാമ്മ ചാണ്ടി, ബിനു വി ജോസ്, സുരകുമാരി പ്രമോദ് , ജെറിൻ കെ തോമസ്, ഫൗസിയ ഇസ്മായിൽ എന്നിവർക്കും അവാർഡുകൾ സമ്മാനിച്ചു.
ഒമാനിലെ സാമൂഹിക സേവന രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി സജീവമായി തുടരുന്ന കൈരളി ടിവി ഒമാൻ കോ ഓഡിനേറ്റർ കൂടിയായ പി എം ജാബിറിനെ അവാർഡ് ദാന ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
Get real time update about this post categories directly on your device, subscribe now.