Basavaraj Bommai: ദീപാവലി സമ്മാനപ്പൊതിയിൽ മാധ്യമപ്രവർത്തകർക്ക് കൈക്കൂലി; കർണാടക മുഖ്യമന്ത്രി കുരുക്കിൽ

ദീപാവലി(diwali) ദിനത്തിൽ മധുരപലഹാരമടങ്ങിയ സമ്മാനപ്പൊതിക്കൊപ്പം മാധ്യമപ്രവർത്തകർക്ക് പണം കൈമാറിയ സംഭവത്തിൽ കുരുക്കിലായി കർണാടക(karnataka) മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഒക്ടോബര്‍ 24ന് നടന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് വിതരണം ചെയ്ത സമ്മാനപ്പൊതിയിലാണ് 1 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപവരെ ലഭിച്ചതായി ചില മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. സമ്മാനപ്പൊതിയില്‍ പണമാണെന്ന് കണ്ടതോടെ മാധ്യമ പ്രവര്‍ത്തകരിൽ ചിലർ പണം തിരികെ നൽകിയതായാണ് റിപ്പോർട്ട്.

Eldhose Kunnappilly: എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിക്കും

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി(eldhose kunnappilly) എംഎല്‍എയുടെ ഫോണ്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിക്കും. ഫോണ്‍വിളിയുടെ വിശദാംശം പരിശോധിക്കാന്‍ അനുമതി തേടി പൊലീസ് ആസ്ഥാനത്ത് ജില്ലാ ക്രൈംബ്രാഞ്ച്(crimebranch) അപേക്ഷ നല്‍കി. കോവളത്ത് എംഎല്‍എ പരാതിക്കാരിയായ അധ്യാപികയെ മര്‍ദിച്ചത് നാട്ടുകാരാണ് പൊലീസിനെ വിളിച്ചറിയിച്ചത്.

ഇതിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരായ അപ്പീലില്‍ ഹൈക്കോടതി നോട്ടീസ് അന്വേഷണ സംഘത്തിലുള്ള എഎസ്ഐ പെരുമ്പാവൂരിലെ വീട്ടിലെത്തി കുന്നപ്പിള്ളിക്ക് കൈമാറി. നോട്ടീസ് എംഎല്‍എ കൈപ്പറ്റിയെന്ന റിപ്പോര്‍ട്ട് കോടതിക്കും നല്‍കി.

നാളെ രാവിലെ കുന്നപ്പിള്ളിയുമായി പൊലീസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തും. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയനുസരിച്ച് ചൊവ്വാഴ്ചവരെ എംഎല്‍എയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News