Annah Goslar: ആൻ ഫ്രാങ്കിന്റെ കൂട്ടുകാരി ഹന്ന ഗോസ്‌ലർ വിടവാങ്ങി

നാസി ഭീകരത വിവരിച്ച ആൻ ഫ്രാ(anne frank) എന്ന പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പിലൂടെ സുപരിചിതയായ കൂട്ടുകാരി ഹന്ന ഗോസ്‌ലർ (annah goslar- 93) അന്തരിച്ചു. ആൻ ഫ്രാങ്ക്‌ ഫൗണ്ടേഷനാണ്‌ മരണവിവരം പുറത്തുവിട്ടത്‌. തന്റെ ഉറ്റ സുഹൃത്താണ്‌ ഹന്നയെന്ന്‌ ആൻ എഴുതിയിട്ടുണ്ട്‌. 1928- നവംബർ 12ന്‌ നാസി ജർമനിയിലെ ബെർലിൻ ടയർഗാർട്ടനിൽ ജനിച്ച ഹന്ന ഗോസ്‌ലർ 1933-ൽ കുടുംബത്തോടൊപ്പം പലായനം ചെയ്ത് ആംസ്റ്റർഡാമിൽ താമസമാക്കി.

ഇവിടെ സ്കൂളിൽവച്ചാണ് ആൻ ഫ്രാങ്കിനെ കണ്ടുമുട്ടുന്നത്. 1942ൽ നാസികളിൽനിന്ന് രക്ഷപ്പെടാൻ ഫ്രാങ്ക് കുടുംബം ഒളിവിൽ പോയതോടെ ഇരുവരും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. കോൺസെൻട്രേഷൻ ക്യാമ്പിൽവച്ച് ആനിന്റെ മരണത്തിന് തൊട്ടുമുമ്പ് 1945 ഫെബ്രുവരിയിൽ ഗോസ്‌ലർ ആൻ ഫ്രാങ്കിനെ വീണ്ടും കണ്ടുമുട്ടി.

കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡനത്തിൽനിന്ന് ഗോസ്‌ലറും അവളുടെ സഹോദരി ഗാബിയും മാത്രമാണ് കുടുംബത്തിൽ അതിജീവിച്ചത്. ഗോസ്‌ലർ പിന്നീട് ജറുസലേമിലേക്ക് കുടിയേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News