CPIM: സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം; ഗവർണറുടെ നടപടിയിൽ ഇന്ന് ചർച്ച

സിപിഐഎം(cpim) കേന്ദ്ര കമ്മറ്റി യോഗം തുടരുന്നു. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഗവർണറു(governor)ടെ നടപടിയിൽ ഇന്ന് ചർച്ചയുണ്ടാകും. കഴിഞ്ഞ ദിവസം വലിയ വിമർശങ്ങൾ ഗവർണർക്കെതിരെ ഉയർന്നിരുന്നു. ഇതിന് പുറമെ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ്, തൊഴിലാളി സംഘടന റിപ്പോർട്ട് എന്നിവയും യോഗം ചർച്ച ചെയ്യും.

ഇന്ന് വൈകിട്ട് പോളിറ്റ് ബ്യുറോ യോഗവും ചേരും. പോളിറ്റ് ബ്യുറോ യോഗത്തിൽ പിബിയിലേക്ക് പുതിയ അംഗത്തെ എടുക്കുന്നതും പരിഗണിക്കും. ഗവര്‍ണര്‍ വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ നിയമപരമായി തന്നെ നേരിടുമെന്നും ഫെഡറല്‍ തത്വങ്ങളുടെ ലമംഘനം ജനങ്ങളിലേക്ക് എത്തിക്കുമെന്നും മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ ഇടപെടലിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്കും പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here