P Sainath: ഗവർണറുടെ പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകം: പി സായ്നാഥ്

കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ(arif muhammed khan) പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്നാഥ്(P Sainath). കൂടുതൽ ശക്തമായി ചെറുത്തുനിൽക്കുക മാത്രമാണ്​ കേരള ജനതയ്ക്കു​ മുന്നിലുള്ള പോംവഴിയെന്നും സായ്​നാഥ്​ ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി കൊല്ലത്ത്​ സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ്‌ പുരോ​ഗമന നിലപാടുയർത്തിപ്പിടിച്ചൊരാൾ കേരളത്തിന്റെ ​ഗവർണർ ആയതിൽ സന്തോഷം തോന്നിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളെപ്പോലെ ആകാതെ കേരളത്തിന് കുറച്ച് ഭേദപ്പെട്ടയാളെ ലഭിച്ചല്ലോയെന്നാണ് കരുതിയത്. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ മാറ്റംകണ്ട്​ തീർത്തും നിരാശനാണ്.

നരേന്ദ്രമോദിക്കും അമിത്​ ഷായ്ക്കും കോർപ്പറേറ്റ്​ മാധ്യമങ്ങൾ നൽകുന്ന ​ശ്രദ്ധയും അംഗീകാരവും കൈയടിയും ഇവിടത്തെ മാധ്യമങ്ങളിൽനിന്ന്​ തനിക്ക്​ ലഭിക്കുന്നില്ല എന്ന തോന്നലാണ്​ അദ്ദേഹത്തെ മാധ്യമങ്ങൾക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്​. ബനാറസ് ഹിന്ദു സർവകലാശാലയിൽ മുസ്ലീമായ സംസ്കൃതാധ്യാപകനെ ഓടിച്ചപോലെ കേരളം “കാര്യങ്ങൾ ശരിയായി’ ചെയ്യണമെന്നാണ് ചില ദേശീയമാധ്യമങ്ങൾ പറയുന്നതെന്നും സായ്നാഥ് പരിഹസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News