Bird flue: പക്ഷിപ്പനി; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ആലപ്പുഴയിൽ

പക്ഷിപ്പനി(bird flue) സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച ഏഴംഗ വിദഗ്ധ സംഘം ആലപ്പുഴ(alappuzha)യിലെത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള അവലോകനയോഗത്തിൽ പങ്കെടുക്കുകയാണ് സംഘം. പക്ഷിപ്പനി സ്ഥിരീകരണത്തിൽ കാലതാമസം ഉണ്ടാകുന്നതായി ആലപ്പുഴ ജില്ലാ കളക്ടർ പറഞ്ഞു. പക്ഷിപ്പനി കേരളത്തിൽ തന്നെ സ്ഥിരീകരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര സംഘത്തോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു

പക്ഷിപ്പനി നിയന്ത്രണമാർഗങ്ങൾ

ജലസംഭരണികൾ സുരക്ഷിതമായി കമ്പിവലയും ഷീറ്റുകളും ഉപയോഗിച്ച് മൂടിവെക്കണം.

രോഗബാധിതപ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകിച്ച് കോഴി/താറാവ് കർഷകർ മാസ്കും കൈയുറയും ധരിക്കണം.

ദേശാടനപ്പക്ഷികളെയും വന്യ-ജല പക്ഷികളെയും വളർത്തുപക്ഷികൾ വസിക്കുന്ന സ്ഥലത്തേക്ക് കടന്നുവരാൻ അനുവദിക്കരുത്. ഇവയെ ആകർഷിക്കത്തക്കവിധം തീറ്റ അവശിഷ്ടങ്ങളും മാലിന്യവും ഫാം പരിസരത്ത് വലിച്ചെറിയരുത്.

കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ നന്നായി കഴുകണം. വ്യക്തി, പരിസരശുചിത്വം പാലിക്കണം.

പനിയോ തൊണ്ടവേദനയോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടണം.

പ്രഭവകേന്ദ്രത്തിൽനിന്ന് ഒന്ന്, രണ്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർ നിർബന്ധമായും ‘മാസ്ക്’ ധരിക്കണം.

പക്ഷികളുമായി അടുത്തിടപെടുന്നവർ ആന്റി വൈറൽ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം.

പക്ഷിപ്പനി റിപ്പോർട്ടുചെയ്ത സ്ഥലത്തുനിന്ന് പത്തുകിലോമീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്തുനിന്ന് മുട്ട, ഇറച്ചി എന്നിവ വിപണനം ചെയ്യരുത്. പക്ഷികളെ മാറ്റിപ്പാർപ്പിക്കരുത്.

രോഗബാധിതമെന്ന് സംശയമുള്ള പ്രദേശങ്ങളിലെ മാംസവും മുട്ടയും നന്നായി പാകംചെയ്ത് കഴിക്കണം.

മുട്ടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ഠം നീക്കുന്നതിനായി നന്നായി കഴുകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News