അതിഥിത്തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാനായി സംസ്ഥാന സര്‍ക്കാരിന്റെ ‘കവച്’ക്യാമ്പയിന്‍

അതിഥിത്തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാനായി സംസ്ഥാന സര്‍ക്കാരിന്റെ ‘കവച്’ക്യാമ്പയിന്‍. തൊഴില്‍ നൈപുണ്യ വകുപ്പാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ് കവച് എന്ന പേരില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തിയത്. അതിഥിതൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ക്യാമ്പയിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസുകള്‍, വിളംബര ജാഥ, കലാപരിപാടികള്‍ എന്നിവ നടന്നിരുന്നു.

ക്യാമ്പയിന്റെ സംസ്ഥാനതല സമാപനം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടന്നു. സമാപന ചടങ്ങ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിലാണ് കേരളമെന്നും, അതിഥിത്തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യവും വേതനവുമാണ് കേരളത്തില്‍ ലഭിക്കുന്നതെന്നും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കവച് പദ്ധതി ലഹരിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഏറെ സഹായകമായെന്ന് ഒഡീഷ സ്വദേശി സുനില്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ കെ. വാസുകി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News