Museum Case: മ്യൂസിയം ലൈംഗികാതിക്രമ കേസ്; ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു

മ്യൂസിയം ലൈംഗികാതിക്രമ കേസിൽ ഒരാളെ പൊലീസ്(police) ചോദ്യം ചെയ്യുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെയാണ് പൊലീസ് വിളിച്ചു വരുത്തിയത്. അതേസമയം, പ്രതിയെന്ന് സംശയിക്കുന്നയാളും മറ്റു വീടുകളിൽ കയറിയതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

പ്രതി ശാസ്തമംഗലത്തെ വീട്ടിലുമെത്തി. ഈ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുറവൻകോണത്തെ വീട്ടിലെത്തിയ അതേ പ്രതിയാണ് ഇയാൾ എന്നാണ് സൂചന. അമ്പലമുക്കിലെ വീട്ടിലും സമാനമായ രീതിയിൽ അപരിചിതനെത്തിയാതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് കിട്ടിയിരുന്നു.

മ്യൂസിയം സംഭവവുമായി ബന്ധപ്പെട്ട പ്രതിയാണോ ഇതെന്നതാണ് ഇപ്പോൾ പൊലീസ്(police) അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് വീട്ടുകാർ പേരൂർക്കട പൊലീസിന് പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News