
വൈദ്യുതി ലൈനില്‍ കയറി നാട്ടുകാരെയും അധികൃതരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി മാനസിക വിഭ്രാന്തിയുള്ള അതിഥി തൊഴിലാളി. കാസര്‍കോഡ്(Kasargod) കാഞ്ഞങ്ങാടാണ് സംഭവം. ആശങ്ക നിറഞ്ഞ ഒരു മണിക്കൂറിനൊടുവില്‍ യുവാവിനെ ശ്രമകരമായി താഴെയിറക്കി. കാഞ്ഞങ്ങാട് പൈരടുക്കത്തെ വീടുകളില്‍ കയറിയിറങ്ങിയ അതിഥിതി തൊഴിലാളിയെ മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചു. ഇതോടെയാണ് ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി നിലയുറപ്പിച്ചത്.
ഭയന്ന നാട്ടുകാര്‍ ഉടന്‍ കെഎസ്ഇബി ഓഫീസില്‍ വിവരമറിയിച്ചതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് കൂടുതല്‍ ഉയരമുളള വൈദ്യുതി തൂണിന് മുകളിലേക്കു കയറി. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ഏണിവെച്ച് മുകളില്‍ കയറാന്‍ ശ്രമിച്ചതോടെ ഇയാള്‍ വൈദ്യുതി ലൈനിലേക്കി കയറി. എല്ലാവരുടെയും നെഞ്ചിടിപ്പ് കൂട്ടി ലൈനില്‍ കൂടി നടക്കാന്‍ തുടങ്ങി. ആശങ്ക നിറഞ്ഞ നിമിഷങ്ങള്‍.
വീണ് പരുക്ക് പറ്റാതിരിക്കാന്‍ അഗ്‌നി രക്ഷാസേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരുമെല്ലാം താഴെ നിലയറുപ്പിച്ചു. ഒരു മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസ് – അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ വൈദ്യുതി തൂണില്‍ കയറി കീഴ്‌പ്പെടുത്തിയാണ് യുവാവിനെ താഴെയിറക്കിയത്. യുവാവിന് മാനസിക വിഭ്രാന്തിയാണെന്നും ശനിയാഴ്ച രാവിലെ മൂന്നാം മൈലിലെ സ്‌നേഹാലയത്തില്‍ നിന്ന് ചാടി പോയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അധികൃതര്‍ യുവാവിനെ തിരികെ സ്‌നേഹാലയത്തിലെത്തിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here