ADVERTISEMENT
പാറശാലയിലെ ഷാരോണിന്റെ(Sharon Raj) ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്ത് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഷാരോണിന്റെ സുഹൃത്തിന്റെയും കുടുംബത്തിന്റെയും മൊഴി എടുക്കും.
പാറശാല മുര്യങ്കാവ് സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഡിവൈഎസ്പി ജോണ്‍സണ്‍ന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ശുപാര്‍ശ നല്‍കിയതായും റൂറല്‍ എസ്പി ശില്‍പ പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് കൈരളിയോട് പ്രതികരിച്ചു.
കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞില്ലെന്ന് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചു എന്നാണ് വീട്ടില്‍ പറഞ്ഞത്. ജ്യൂസില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പെണ്‍കുട്ടി ഷാരോണിനോട് പറയുന്നതും വാട്‌സ്ആപ്പ് സന്ദേശത്തില്‍ വ്യക്തമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.