Halloween: ഹാ​ലോ​വീ​ൻ ദു​ര​ന്തം; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ കൊ​റി​യ, മ​രി​ച്ച​വ​രു​ടെ എ​ണ്ണം 151 ആ​യി

ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സി​യൂ​ളി​ൽ ഹാ​ലോ​വീ​ൻ(halloween) ആ​ഘോ​ഷ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പ്ര​സി​ഡ​ന്‍റ് യൂ​ണ്‍ സു​ക് ഇ​യോ​ൾ. ഞാ​യ​റാഴ്ച രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണ​വും പ്ര​ഖ്യാ​പി​ച്ചു.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും യൂ​ണ്‍ സു​ക് ഇ​യോ​ൾ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കും. ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ടം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ 151 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നൂ​റോ​ളം പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ണ്ട്. പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്. പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യി​രു​ന്നു. ഭൂ​രി​പ​ക്ഷം പേ​രും 20 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​രാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ ഇ​ടു​ങ്ങി​യ ഇ​ട​വ​ഴി​ക​ളും തെ​രു​വു​ക​ളും അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ചെ​ന്ന് പ​റ​യു​ന്നു.

മ​രി​ച്ച​വ​രി​ൽ 97 പേ​ർ സ്ത്രീ​ക​ളും 54 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 19 പേ​ർ വി​ദേ​ശി​ക​ളാ​ണ്. കോ​വി​ഡി​ന് ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​സ്ഥ​ല​ത്ത് മാ​സ്‌​കി​ല്ലാ​തെ ന​ട​ന്ന പ​രി​പാ​ടി​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹാ​മി​ൽ​ട്ട​ൻ ഹോ​ട്ട​ലി​നു സ​മീ​പം ആ​ഘോ​ഷ​ത്തി​നാ​യി ത​ടി​ച്ചു​കൂ​ടി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രെ കൂ​ടാ​തെ ഹോ​ട്ട​ലി​ൽ​നി​ന്നും ഇ​റ്റാ​വോ​ൺ സ​ബ്‌​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളും ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ എ​ത്തി​യി​രു​ന്നു. നാ​ല് മീ​റ്റ​ർ വീ​തി​യു​ള്ള ഇ​ട​വ​ഴി​യി​ൽ ഇ​ത്ര​യും​പേ​ർ തി​ങ്ങി​നി​റ​ഞ്ഞ​ത് ശ്വാ​സം​മു​ട്ട​ലി​നും ഹൃ​ദ​യാ​ഘാ​ത​ത്തി​നും കാ​ര​ണ​മാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News