Museum: മ്യൂസിയം അതിക്രമം വ്യാപക അന്വേഷണവുമായി പൊലീസ്; ഏഴു പേരെ തിരിച്ചറിയൽ പരേഡ് നടത്തി വിട്ടയച്ചു

മ്യൂസിയം(museum) അതിക്രമക്കേസിൽ വ്യാപക അന്വേഷണവുമായി പൊലീസ്(police). ഏഴു പേരെ തിരിച്ചറിയൽ പരേഡ് നടത്തി വിട്ടയച്ചു. സംശയം തോന്നുന്ന ഒരാളെ ചോദ്യം ചെയ്യുകയാണ്. പ്രതി കാറിൽ രക്ഷപ്പെട്ടത് പാളയം ഭാഗത്തേയ്ക്ക്.

മ്യൂസിയം ജംങ്ഷനിൽ നിന്ന് നന്ദാവനം വഴി ബേക്കറിയിലെത്തി അവിടെ നിന്ന് പാളയത്തേയ്ക്ക് പോയി. കുറവൻകോണത്തെ വീട്ടിൽ ഇന്നലെയും അജ്ഞാതൻ കയറിയാതായി വിവരമുണ്ട്. മ്യൂസിയം സംഭവം ഉണ്ടായ ദിവസവും കുറവൻ കോണത്തെ വീട്ടിൽ അജ്ഞാതൻ കയറിയിരുന്നു.

Kothamangalam: കോതമംഗലത്ത് സ്കൂൾ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ്

കോതമംഗലത്ത്(kothamangalam) സ്കൂൾ സെക്യൂരിറ്റി ഓഫീസിൽ(security offuce) നിന്നും കഞ്ചാവ് കണ്ടെടുത്തു. നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിലാണ് സംഭവം. എക്സൈസിൻ്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

എക്സൈസിനെ കണ്ട് സുരക്ഷാ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ പിടിയിലായി. കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചതെന്നാണ് എക്സൈസ് വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News