‘ക്ഷമയോടെ നമ്മളെ കേള്‍ക്കുന്ന ജനപ്രതിനിധികള്‍ ഉണ്ടാകുന്നത് വലിയ കാര്യം’;മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു| Social Media

തിരക്കിന്റെ ഈ ലോകത്ത് ക്ഷമയോടെ, നമ്മളെ കേള്‍ക്കാന്‍ കഴിയുന്ന ജനപ്രതിനിധികള്‍ ഉണ്ടാകുക എന്നത് വലിയൊരു കാര്യമാണ്- മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. സംസാര ശേഷിയും കേള്‍വിശേഷിയുമില്ലാത്തൊരാള്‍ മേയറെ കാണാന്‍ വന്നപ്പോഴുള്ള അനുഭവമാണ് കുറിപ്പില്‍ പങ്കുവെക്കുന്നത്. തന്നെ കാണാന്‍ വന്നയാള്‍ക്ക് സംസാര ശേഷിയും കേള്‍വിശേഷിയുമില്ലെന്ന് മനസ്സിലാക്കിയ മേയര്‍ ഉടന്‍ ഒരു പേപ്പറും പേനയും വാങ്ങി അദ്ദേഹത്തിന്റെ പരാതിക്കുമേലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ക്ഷമാപൂര്‍വ്വം എഴുതി സംസാരിക്കുന്നതാണ് കണ്ടതെന്ന് കുറിപ്പില്‍ പറയുന്നു.

‘മേയറുടെ ഈ ഇടപെടല്‍ കൗതുകത്തോടെ കണ്ടു നിന്ന ഞാനടക്കമുള്ളവര്‍ക്ക് അത് വലിയ സന്തേഷമാണുണ്ടാക്കിയത്.സംഗതി നിസ്സാര കാര്യമായിരിക്കാം, പക്ഷെ തിരക്കിന്റെ ഈ ലോകത്ത് ക്ഷമയോടെ, നമ്മളെ കേള്‍ക്കാന്‍ കഴിയുന്ന ജനപ്രതിനിധികള്‍ ഉണ്ടാകുക എന്നത് തന്നെ വലിയൊരു കാര്യമാണ് .ഇത്രയും കരുതലോടെ കേള്‍ക്കുന്ന മേയര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കണമെന്നുണ്ടായിരുന്നു. അന്നത് കഴിഞ്ഞില്ല, പകരം ഇപ്പോള്‍ നല്‍കുന്നു…’-കുറിപ്പില്‍ പറയുന്നു. സുധീര്‍ ഇബ്രാഹിം ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഇനിയെങ്കിലും ഇതിവിടെ പറയണം….
തിരുവനന്തപുരം രാജാജി നഗറിലെ ബധിര വിദ്യാര്‍ത്ഥി റോഷന്റെ നഷ്ടപ്പെട്ട ശ്രവണ സഹായിക്ക് പകരം മേയര്‍ ആര്യ പുതിയത് വാങ്ങി നല്‍കിയ വാര്‍ത്ത കണ്ടപ്പോഴാണ് ഗ്യാലറി ഒന്ന് തപ്പിയത്. രണ്ട് മാസമായി കാണും ഒരു സുഹ്യത്തിന്റെ ആവശ്യാര്‍ത്ഥം മേയറെ ഒന്ന് നേരില്‍ കാണാന്‍ പോയി. ചെന്നപ്പോള്‍ കോര്‍പ്പറേഷന്‍ ഓഫീസില്ലില്ല, അത്യാവശ്യമാണെങ്കില്‍ ഇങ്ങോട്ട് വരാമോ എന്ന് ചോദിച്ച് നില്‍ക്കുന്ന സ്ഥലം പറഞ്ഞ് തന്നു.
നേരേ അവിടേയ്ക്ക് വിട്ടു.
അവിടെ ചെന്നപ്പോള്‍ ഒരു പൊതുപരിപാടിയിലാണ് മേയര്‍. രതീന്ദ്രന്‍ സഖാവ് അടക്കമുള്ളവര്‍ ഉണ്ട് അവിടെ. കാത്ത് നിന്നു. ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങുന്ന മേയറെ കാണാനെത്തിയ പ്രദേശവാസിയായ ഒരു ചേട്ടന്‍ അവിടെ നില്‍പ്പുണ്ട്. അദ്ദേഹം കണ്ട് കഴിഞ്ഞ് കാണാം എന്ന് കരുതി മാറി നിന്നു. മേയര്‍ ഇറങ്ങിയ ഉടന്‍ ഈ ചേട്ടന്‍ മുന്നോട്ട് പോയി മേയറെ കണ്ടു. സംസാരിച്ച് തുടങ്ങിയപ്പോഴാണ് അത് മനസ്സിലായത്, അദ്ദേഹത്തിന് സംസാര ശേഷിയിയും കേള്‍വിശേഷിയുമില്ല. എന്നാല്‍ ഇക്കാര്യം മനസിലാക്കിയ മേയര്‍ ഉടന്‍ ഒരു പേപ്പറും പേനയും വാങ്ങി അദ്ദേഹത്തിന്റെ പരാതിക്കുമേലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ക്ഷമാപൂര്‍വ്വം എഴുതി സംസാരിക്കുന്നതാണ് പിന്നെ കണ്ടത്. മേയറുടെ ഈ ഇടപെടല്‍ കൗതുകത്തോടെ കണ്ടു നിന്ന ഞാനടക്കമുള്ളവര്‍ക്ക് അത് വലിയ സന്തേഷമാണുണ്ടാക്കിയത്.സംഗതി നിസ്സാര കാര്യമായിരിക്കാം, പക്ഷെ തിരക്കിന്റെ ഈ ലോകത്ത് ക്ഷമയോടെ, നമ്മളെ കേള്‍ക്കാന്‍ കഴിയുന്ന ജനപ്രതിനിധികള്‍ ഉണ്ടാകുക എന്നത് തന്നെ വലിയൊരു കാര്യമാണ് .ഇത്രയും കരുതലോടെ കേള്‍ക്കുന്ന മേയര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കണമെന്നുണ്ടായിരുന്നു. അന്നത് കഴിഞ്ഞില്ല, പകരം ഇപ്പോള്‍ നല്‍കുന്നു.
ബഹുമാനപ്പെട്ട മേയര്‍, അന്നത്തേതിനും ഇന്നത്തേതിനും ചേര്‍ത്ത് ഒരു ബിഗ് സല്യൂട്ട്. അഭിവാദ്യങ്ങള്‍ കോമ്രേഡ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel