
തെന്നിന്ത്യന്‍ താരം സാമന്തയ്ക്ക്(Samantha) അപൂര്‍വ രോഗം സ്ഥിരീകരിച്ചു. പേശികളെ ബാധിക്കുന്ന രോഗമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. സാമന്ത തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം(Instagram) പേജിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂര്‍വ രോഗമാണ് കണ്ടെത്തിയിരിക്കുന്നത്.
സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ :
‘ യശോദ ട്രെയ്ലറിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്നേഹമാണ് ജീവിതത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ എനിക്ക് ശക്തി നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം സ്ഥിരീകരിച്ചു. അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ ബേധമാകാന്‍ ഞാന്‍ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. എപ്പോഴും കരുത്ത് കാട്ടണമെന്നത് ആവശ്യമില്ലെന്ന് ഞാന്‍ പതിയെ മനസിലാക്കുന്നു. ഈ ബലഹീനതയെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ഞാന്‍ അടുത്ത് തന്നെ രോഗമുക്തയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടേഴ്സ്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായി. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഞാന്‍ വിചാരിച്ചാലും എങ്ങനെയോ അതും തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും’.
നിലവില്‍, ഡൗണ്‍ടണ്‍ അബേ സംവിധായകന്‍ ഫിലിപ്പ് ജോണിന്റെ ‘അറേഞ്ച്മെന്റ്സ് ഓഫ് ലൗ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സാമന്ത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here