Rorschach: പുത്തന്‍ റിലീസുകള്‍ക്കിടയിലും ഹിറ്റ്‌ലിസ്റ്റ് കയ്യടക്കി റോഷാക്ക്

റിലീസിന് മുന്‍പ് തന്നെ ഏവരുടെയും ശ്രദ്ധനേടിയ ചിത്രമാണ് റോഷാക്ക്(Rorschach). നിസാം ബഷീറിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമ ഇതുവരെ കാണാത്ത കഥയും ആഖ്യാനവുമായെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രത്തില്‍, ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി(Mammootty) അവതരിപ്പിച്ചത്. ഇപ്പോഴിതാ ബേക്‌സ് ഓഫീസിലും തിളങ്ങിയ ചിത്രം നാലാം വാരത്തിലേക്ക് എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. ‘സിനിമാറ്റിക് മിത്തുകളെ പുനര്‍നിര്‍വചിക്കുന്നു’, എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍, നിവിന്‍ പോളിയുടെ പടവെട്ട്, ഐശ്വര്യ ലക്ഷ്മിയുടെ കുമാരി, ബേസിലിന്റെ ജയ ജയ ജയ ജയ ഹേ, റിഷഭ് ഷെട്ടിയുടെ കാന്താര തുടങ്ങിയ പുത്തന്‍ റിലീസുകള്‍ക്കിടയിലും മികച്ച പ്രതികരണം നേടിയാണ് റോഷാക്ക് മുന്നേറി കൊണ്ടിരിക്കുന്നത്. നാലാം വാരത്തില്‍ എത്തി നില്‍ക്കുന്ന ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

‘മലയാള സിനിമയില്‍ ആരും വിചാരിക്കാത്ത കഥ. അതിശയകരമായി രൂപകല്പന ചെയ്തതും അസാധാരണമായി നിര്‍വ്വഹിച്ചതും, കൂടെ വന്നവരും പിന്നീട് വന്നവരും ഔട്ട് ലുക്ക് ആന്റണി മുന്നോട്ട് തന്നെ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.

മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, ഏജന്റ് എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടി ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News