മ്യൂസിയത്തിലും കുറവന്‍കോണത്തും അക്രമം നടത്തിയത് രണ്ട് പേരെന്ന് പൊലീസ്

തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം യുവതിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹത തടരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മ്യൂസിയത്തും കുറവന്‍കോണത്തെ വീട്ടിലും കണ്ടത് ഒരേയാള്‍ അല്ലെന്ന് പോലീസ്. ഇപ്പോള്‍ അന്വേഷണം ഉര്‍ജ്ജിതമെന്ന് പരാതിക്കാരി. അന്വേഷണം ശരിയായ ദിശയിലെന്നും പ്രതി ഉടന്‍ വലയിലാകുമെന്നും ഡിസിസി അജിത് കകുമാര്‍ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ േകന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും യഥാര്‍ഥ പ്രതിയിലേക്ക് പോലീസ് എത്തിയിട്ടില്ല.

മ്യൂസിയത്തും കുറവന്‍കോണത്തും അക്രമം നടത്തിയത് രണ്ട് പേരെന്ന സ്ഥിരീകരണത്തിലാണ് പോലീസ്.മ്യൂസിയത്ത് സ്ത്രീയെ അക്രമിച്ചയാള്‍ ഉയരമുള്ള വ്യക്തിയാണെന്നും
ശാരീരിക ക്ഷമതയുള്ളയാളാണെന്നുമാണ് പോലീസിന്റെ നിഗമനം. കുറവന്‍കോണത്ത് അക്രമം നടത്തിയ ആള്‍ക്ക് മറ്റൊരു ശാരീരിക രൂപമാണെന്നും പോലീസ് പറയുന്നു.പരാതിക്കാരിയുടെ സാന്നിധ്യത്തില്‍ പലരെയും പോലീസ് ചോദ്യം ചെയ്തൂ. ആക്രമിച്ചയാള്‍ ഇവരല്ലെന്ന് പരാതിക്കാരി പറഞ്ഞു.

അതിനിടെ കുറവന്‍കോണത്തെ വീട്ടില്‍ വീണ്ടും അതേ പ്രതി എത്തി.സംഭവ സമയത്ത് തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആശങ്കയുണ്ടെന്ന് വീട്ടമ്മ പറഞ്ഞു.

പോലീസ് അന്വേഷണം തുടരുന്നതിനിടെ കൂടുതല്‍ പരാതിയുമായി പലരും രംഗത്തെത്തി. അമ്പലമുക്കിലെ സൂരേഷ് കുമാറിന്റെ വീട്ടിലും അപരിചിതനായ ആള്‍ സിസിടിവി ദൃശ്യങ്ങളില്‍ കുടുംങ്ങി. ഈ ദൃശ്യങ്ങള്‍ താരതമ്യം ചെയ്ത് ഡി സി പി യുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News