നരബലി ഉള്‍പ്പെടെയുള്ള അധമ സംസ്‌കാരത്തിനെതിരെ സംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങണം:മന്ത്രി VN വാസവന്‍

നരബലി ഉള്‍പ്പെടെയുള്ള അധമ സംസ്‌കാരത്തിനെതിരെ സംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി വി എന്‍ വാസവന്‍. വടകര കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം വാര്‍ഷികവും ചെറുകാട് അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അണിനിരത്തി ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സാംസ്‌കാരിക വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സാംസ്‌കാരിക കേരളം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലാതാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.ചെറുകാട് പുരസ്‌ക്കാരം സുരേഷ്ബാബു ശ്രീസ്ഥക്ക് മന്ത്രി സമ്മാനിച്ചു

കുട്ടോത്ത് ‘പാലക്കീഴ്’ നഗറില്‍ നടന്ന പരിപാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷനായി. ചെറുകാട് സ്മാരക ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി സി വാസുദേവന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. വേണു പാലൂര്‍ ചെറുകാട് അനുസ്മരണം നടത്തി. കലാപരിപാടികളും വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങള്‍ നാടകവും അരങ്ങേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here