Chapati: മുരിങ്ങയില സ്റ്റഫ് ചെയ്ത ചപ്പാത്തി; ഹെല്‍ത്തിയുമാണ്, ടേസ്റ്റിയുമാണ്

ഹെല്‍ത്തിയും രുചികരവുമായ ഒരു വിഭവമാണ് മുരിങ്ങയില സ്റ്റഫ് ചെയ്ത ചപ്പാത്തി(Chapati). വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന വിഭവം കൂടിയാണിത്. പോഷക ഗുണങ്ങള്‍ ധാരാളമുള്ള ഈ രണ്ടു ചപ്പാത്തി കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറയും. മുരിങ്ങയില സ്റ്റഫ് ചെയ്ത ചപ്പാത്തി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മുരിങ്ങയില – ഒരു പിടി (ആവശ്യമെങ്കില്‍ അരിഞ്ഞ് എടുക്കാം)
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
അയ്‌മോദകം – കാല്‍ ടീസ്പൂണ്‍
ജീരകം – കാല്‍ ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂണ്‍
ഗോതമ്പു പൊടി – ഒന്നര കപ്പ്
ഉപ്പ് – ഒരു ടീസ് സ്പൂണ്‍

തയാറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്കു ചെറു ചൂടുവെള്ളം ചേര്‍ത്തു ചപ്പാത്തിക്കു കുഴച്ച് എടുക്കാം. പത്തു മിനിറ്റു നേരം ഇത് മൂടി വയ്ക്കണം. ശേഷം പരത്തി, ചൂടായ തവയില്‍ വേവിച്ച് എടുക്കാം. രണ്ടു വശവും വെന്തു തുടങ്ങുമ്പോള്‍ നെയ്യ് പുരട്ടി കൊടുക്കാം. മുരിങ്ങയില സ്റ്റഫ് ചെയ്ത ചപ്പാത്തി തയ്യാര്‍. ഈ ചപ്പാത്തി കഴിക്കാന്‍ പ്രത്യേകിച്ച് കറികളൊന്നും ആവശ്യമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News