ശാസ്ത്രബോധം വളര്‍ത്തുകയെന്നത് വലിയ സാംസ്‌കാരിക പ്രവര്‍ത്തനമായി മാറിയ കാലഘട്ടമാണിത്:പ്രൊഫ.MK സാനുമാഷ്

ശാസ്ത്രബോധം വളര്‍ത്തുകയെന്നത് വലിയ സാംസ്‌കാരിക പ്രവര്‍ത്തനമായി മാറിയ കാലഘട്ടമാണിതെന്ന് പ്രൊഫ. എം കെ സാനുമാഷ്. കൊച്ചിയില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയെ മാനിക്കണമെന്ന് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ശാസ്ത്രീയ വീക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഉത്തരന്ത്യേയില്‍ മാത്രം കേട്ടു കേള്‍വിയുണ്ടായിരുന്ന ആഭിചാരക്കൊലപാതകങ്ങള്‍ കേരളത്തിലും സംഭവിക്കുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ വരെ ഇതിനു പിന്നാലെ പോകുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇത്തരം അന്ധവവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധത്തെ ആയുധമാക്കി പൊരുതണമെന്ന് എം കെ സാനുമാഷ് പറഞ്ഞു. കൊച്ചിയില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ സംഘടന രേഖയും സെക്രട്ടറി എം കെ മനോഹരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ ജി ഒലീന അനുശോചനപ്രമേയവും ട്രഷറര്‍ ടി ആര്‍ അജയന്‍ നവമാധ്യമറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയെ മാനിക്കണമെന്ന് ജനറല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാഷാ വൈവിധ്യം ഇല്ലാതാക്കി ബഹുസ്വര സംസ്‌കാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണമെന്നുംപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here