ADVERTISEMENT
ഗര്‍ഭിണിയാണോ എന്നറിയാന്‍ ഏവരും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് പ്രഗ്‌നന്‍സി കിറ്റ്(pregnancy kit). കാരണം മിക്ക മെഡിക്കല്‍ ഷോപ്പുകളിലും പ്രഗ്‌നന്‍സി കിറ്റ് ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇത് വാങ്ങാവുന്നതാണ്. പ്രഗ്‌നന്‍സി കിറ്റ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. രാവിലെ ഉഴുന്നേറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിരാവിലെ ഉണര്‍ന്ന ശേഷം ആദ്യം പുറത്തുവരുന്ന മൂത്രത്തില്‍ ഹ്യൂമന്‍ കോറിയോണിക് ഗൊണാഡോട്രോപ്പിന്‍ ഹോര്‍മോണ്‍ കൂടിയ അളവില്‍ കാണപ്പെടും. അതിനാലാണ് അതിരാവിലെ ഉണര്‍ന്ന ഉടനെ മൂത്രമൊഴിക്കുമ്പോള്‍ അതില്‍ നിന്ന് അല്പമെടുത്ത് പ്രഗ്‌നന്‍സി കിറ്റില്‍ വീഴ്ത്തി പരിശോധിക്കണമെന്ന് പറയുന്നത്.
2. ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃതൃമായിരിക്കണമെന്നില്ല. ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പ്രഗ്‌നന്‍സി കിറ്റ് ഉപകാരപ്രദമാവുകയുള്ളൂ.
3. പിരീഡ്‌സ് വന്നില്ലെങ്കില്‍ പ്രഗ്‌നന്‍സി കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം. രാവിലെ ഉണര്‍ന്ന ശേഷമുള്ള ആദ്യത്തെ മൂത്രത്തില്‍ നിന്ന് അല്പം പ്രഗ്‌നന്‍സി കിറ്റിലേക്ക് ഒഴിക്കുക. ഗര്‍ഭധാരണം നടന്നിട്ടുണ്ടെങ്കില്‍ അവിടെ ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തില്‍ രണ്ടു വരകള്‍ പ്രത്യക്ഷമാവും. ഗര്‍ഭധാരണം നടന്നിട്ടില്ലെങ്കില്‍ ഒരു വര മാത്രമേ കാണാനാവൂകയുള്ളൂ.
4. ഗര്‍ഭം ധരിച്ച് മൂന്നാഴ്ചകള്‍ക്കുള്ളില്‍ ശരിയായ ഫലം പ്രഗ്‌നന്‍സി കിറ്റുകള്‍ നല്‍കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. സാധാരണ ഗതിയില്‍ ഗര്‍ഭിണിയല്ലെങ്കില്‍ നെഗറ്റീവ് റിസല്‍റ്റ് തന്നെയാണ് പ്രഗനന്‍സി കിറ്റുകള്‍ നല്‍കുക. എന്നാല്‍ അബോര്‍ഷന്‍ ഉണ്ടായ ഉടനെയും ഇത്തരം പരിശോധന നടത്തിയാല്‍ ഒരുപക്ഷേ ഫലം പോസറ്റീവ് എന്ന് കാണിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.