ADVERTISEMENT
ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥി റോഷന് പുതിയ ശ്രവണ സഹായി എത്തിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran). തിരുവനന്തപുരം രാജാജി നഗര്‍ കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് റോഷന്‍(Roshan). റോഷനെ സഹായിക്കാനായി നിരവധി പേരാണ് കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയത് കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു. ജഗതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റോഷന്‍. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോഴാണ് റോഷന് ശ്രവണ സഹായി നഷ്ടമായത്.
ശ്രവണ സഹായി നഷ്ടമായതോടെ സ്‌കൂളില്‍ പോലും പോകാതെ വീട്ടിലിരിക്കുന്ന അവസ്ഥയായിരുന്നു റോഷന്റേത്. റോഷന്റെ സ്‌കൂള്‍ ബാഗിലായിരുന്നു ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ഉണ്ടായിരുന്നത്. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി ലഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.