Shobha Surendran: ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പൊട്ടിത്തെറിച്ച്‌ ശോഭ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താത്തിന് എതിരെ ശോഭ സുരേന്ദ്രന്‍. ജനങ്ങളുടെ ഹൃദയത്തിലെ കോര്‍കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ ദില്ലിയില്‍ പ്രതികരിച്ചു… പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന വിമര്‍ശനത്തിന് പ്രവാത്തനം നല്‌കേണ്ടത് സംസ്ഥാന അധ്യക്ഷനെന്നും ശോഭ സുരേന്ദ്രന്‍..

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയില്‍ വനിതകളില്ലാത്തത് നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ശോഭ സുരേന്ദ്രന്‍ കടുത്ത അതൃപ്തി വ്യക്തമാക്കിയത്. പഞ്ചായത്ത് അംഗം പോലും ഇല്ലാതിരുന്ന കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടകൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഏല്‍പ്പിച്ച ചുമതലകള്‍ എല്ലാം നിറവേറ്റി. ജനങ്ങളുടെ കോര്‍ കമ്മറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു..

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ക്കും ശോഭ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.. പ്രവര്‍ത്തനങ്ങള്‍ നല്‍കേണ്ടത് സംസ്ഥാന അധ്യക്ഷനാണെന്നാണ് കെ.സുരേന്ദ്രന് നേരെയുള്ള ഒളിയമ്പ്.

സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നത് സന്തോഷമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News