ADVERTISEMENT
വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമി ചുറ്റികകൊണ്ട് ആക്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ, യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസി സുഖം പ്രാപിക്കുന്നു.
82 കാരനായ പോള്‍ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റതിനു പുറമേ കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം പരിക്കുകളില്‍ നിന്ന് പൂര്‍ണമോചിതനാകുമെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാന്‍സി പെലോസി എവിടെയാണെന്ന് ആക്രോശിച്ചാണ് 42 കാരനായ ഡേവിഡ് ഡിപാപ്പ് സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള പെലോസിയുടെ വസതിയിലെത്തിയത്.
ആക്രമണ സമയത്ത് വാഷിംഗ്ടണിലായിരുന്ന നാന്‍സി പെലോസി വെള്ളിയാഴ്ച രാത്രിയോടെ ആശുപത്രിയിലെത്തി ഭര്‍ത്താവിനെ സന്ദര്‍ശിച്ചു. ഒറ്റപ്പെട്ട സംഭവമല്ലെന്നും ബോധപൂര്‍വമാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായും സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് തലവന്‍ വില്യം സ്‌കോട്ട് പറഞ്ഞു.
ഇടക്കാല തെരഞ്ഞെടുപ്പിന് വെറും ഒന്നരയാഴ്ച മാത്രം അവശേഷിക്കെ സ്പീക്കറെ ലക്ഷ്യമിട്ടുള്ള ആക്രമണം രാഷ് ട്രീയവൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ പ്രമുഖര്‍ അപലപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.