കൊക്കെയ്ന് അടിമയായിരുന്നെന്ന് വെളിപ്പെടുത്തി വസീം അക്രം|Wasim Akram

മാരകമയക്കുമരുന്നായ കൊക്കെയ്ന് അടിമയായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം വസീം അക്രം(Wasim Akram). ‘ദ ടൈസി’ ന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍.

ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതിന് ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയത്. ഭാര്യയുടെ മരണശേഷം ലഹരി ഉപയോഗം ഉപേക്ഷിച്ചു. തന്റെ ആത്മകഥയില്‍ ഇതേപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെന്നും 56 കാരനായ വസീം അക്രം പറയുന്നു.

1992 ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 900 ത്തിലധികം വിക്കറ്റുകള്‍ നേടിയ ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് കായികലോകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here