
ചോറിന്റെ കൂടെ ചിക്കന്‍ കറി(Chicken curry) കൂട്ടി ഒരുപിടി പിടിക്കാന്‍ കൊതി തോന്നുന്നുണ്ടോ? എങ്കില്‍, അത് ആരോഗ്യകരമായി തന്നെ ആയാലോ? ഇത്തവണ എണ്ണയില്ലാത്ത ചിക്കന്‍ കറി പരീക്ഷിച്ചാലോ?
ചേരുവകള്‍
1. ചര്‍മം നീക്കിയ കോഴിയിറച്ചി – 1 കിലോഗ്രാം
2. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂണ്‍
3. മുളക് പൊടി- 2 ടീ സ്പൂണ്‍
4. മല്ലിയില – 1 ടീ സ്പൂണ്‍
5. മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
6. ചിക്കന്‍ മസാല – 2 ടീ സ്പൂണ്‍
7. സവാള -2 വലുത്
8. പച്ചമുളക് – 2 എണ്ണം
9. തൈര് – ടേബിള്‍ സ്പൂണ്‍
10. ചെറുനാരങ്ങാ നീര് -1 ടീസ്പൂണ്‍
11. ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഉപ്പ്, മുളക്‌പൊടി പകുതി, മഞ്ഞള്‍പൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവയെല്ലാം ചേര്‍ത്തിളക്കി ഫ്രിജില്‍ വയ്ക്കുക. 30 മിനിറ്റോളം ചുവടു കട്ടിയുള്ള പാത്രത്തില്‍ ചിക്കന്‍ 50 മി. ലി. വെള്ളം ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക.
10 മിനിറ്റ് കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും കൂടി ഇട്ട് വേവിക്കുക (10 മിനിട്ട്). അതിനുശേഷം ചുവന്ന മുളകുപൊടി, ചിക്കന്‍ മസാല, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
വെള്ളം കുറവായി തോന്നിയാല്‍ കുറച്ചു ചൂടുവെള്ളം ചേര്‍ത്തു കൊടുക്കുക. ചിക്കന്‍ വെന്തശേഷം മല്ലിയില ചേര്‍ത്ത് ഇറക്കിവച്ച് ഉപയോഗിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here