
പോക്‌സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കു പാറയ്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്‌സോ, പ്രത്യേക കോടതി ജഡ്ജി നിക്‌സന്‍ എം.ജോസഫ് ശിക്ഷിച്ചത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രി സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് പല തവണ ഭിഷണിപ്പെടുത്തി പീഡിപ്പിച്ചതിനാണ് ശിക്ഷ. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 6 മാസം കൂടി തടവും അനുഭവിക്കണം.
2016 നവംബര്‍ 18 ന് വീടിന്റെ ജനല്‍ കമ്പി തകര്‍ത്ത് അതിക്രമിച്ച് കടന്നു കുട്ടിയെ ബലാല്‍ സംഘത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭത്തിന് ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്. ഇരക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും നിര്‍ദ്ദേശമുണ്ട്. വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here