അക്ഷറിന് പകരം ദീപക് ഹൂഡ; ടോസ് ഇന്ത്യക്ക്; ആദ്യം ബാറ്റ് ചെയ്യും

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേലിന് പകരം ദീപക് ഹൂഡയെ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനവും സെമി ഫൈനല്‍ ബര്‍ത്തും ലക്ഷ്യമിട്ടാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്.

ആദ്യ മത്സരങ്ങളില്‍ പാകിസ്ഥാനെയും ഹോളണ്ടിനെയും തോല്‍പ്പിച്ച ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. സിംബാബ്വെക്കെതിരേ ഉറപ്പായും ജയിക്കുമായിരുന്ന മത്സരം മഴയെടുത്തതാണ് പോര്‍ട്ടീസിന് തിരിച്ചടിയായത്.

പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് പെര്‍ത്തിലേത്. കഗിസോ റബാഡയും ആന്റിച്ച് നോര്‍ക്യയും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News