Sleeping: ഉറങ്ങുന്നത് 5 മണിക്കൂറില്‍ കുറവാണോ? സൂക്ഷിക്കൂ

നിങ്ങളുടെ ഉറക്കം(Sleeping) അഞ്ചുമണിക്കൂറില്‍ താഴെയാണോ? എന്നാല്‍, നിങ്ങള്‍ക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാന്‍ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 50 വയസില്‍ താഴെയുള്ളവര്‍ അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്കാണ് പണി കിട്ടുക. ഇത്തരക്കാര്‍ക്ക് വിട്ടുമാറാത്ത രോഗം കണ്ടെത്താനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യുകെയിലെ യുസിഎല്‍ ഗവേഷകര്‍ കണ്ടെത്തി. ഏഴ് മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യതയാണ് കൂടുതല്‍.

പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 50, 60, 70 വയസിനിടയില്‍ അഞ്ച് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നത് മള്‍ട്ടിമോര്‍ബിഡിറ്റിയുടെ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിച്ച അപകടസാധ്യതയുണ്ടാക്കുന്നു. ഉയര്‍ന്ന ആരോഗ്യ സേവന ഉപയോഗം, ആശുപത്രിവാസം, വൈകല്യം എന്നിവയുമായി മള്‍ട്ടിമോര്‍ബിഡിറ്റി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍. അതുകൊണ്ട് തന്നെ ഇത് പൊതുജനാരോഗ്യത്തിന് ഒരു വലിയ വെല്ലുവിളിയാണ്.

50 വയസില്‍ താഴെയുള്ള അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നത് തുടര്‍ന്നുള്ള കാലയളവില്‍ 25 ശതമാനം വരെ മരണ സാധ്യതയുണ്ടാക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. ചെറിയ ഉറക്കം വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയും മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ‘ആളുകള്‍ പ്രായമാകുമ്പോള്‍, അവരുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. എന്നാലും, രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നും പഠനം പറയുന്നു. ഇതിന് മുകളിലോ താഴെയോ ഉള്ള ഉറക്കം മുമ്പ് വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകും.

1985 മുതല്‍ 1988 വരെ നടത്തിയ വൈറ്റ്ഹാള്‍ II കോഹോര്‍ട്ട് പഠനത്തില്‍ നിന്ന് 50, 60, 70 വയസ് പ്രായമുള്ള 7,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യത്തില്‍ ഉറക്കത്തിന്റെ പങ്ക് പഠനം വിശകലനം ചെയ്തു. 10,308 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആരോഗ്യം പരിശോധിക്കുകയും ചെയ്തു. 35-നും 55-നും ഇടയില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് പുരുഷന്മാരും മൂന്നിലൊന്ന് സ്ത്രീകളുമാണ് ഉള്ളത്. ‘ ഉറക്കത്തിന് മുന്‍പ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്യാനും ഉറക്കത്തിന് മുമ്പ് ഭക്ഷണം വലിയ അളവില്‍ കഴിക്കുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി, ഒമ്പത് മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ഉറക്കം ആരോഗ്യപ്രശ്‌നങ്ങളെ ബാധിക്കുമോ എന്നും ഗവേഷകര്‍ വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here