Basavaraj Bommai:മാധ്യമപ്രവര്‍ത്തകര്‍ക്ക് ‘കൈക്കൂലി’ നല്‍കി കര്‍ണാടക മുഖ്യമന്ത്രി

ദീപാവലിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ(Basavaraj Bommai) ഓഫീസില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം വിതരണം ചെയ്തത് വിവാദത്തില്‍. ദീപാവലി പലഹാരങ്ങള്‍ക്കൊപ്പമാണ് പെട്ടിയില്‍ പണവും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓഫീസുകളില്‍ എത്തിച്ചത്.

ഒരു ലക്ഷംമുതല്‍ രണ്ടര ലക്ഷം രൂപവരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ വഴി വിതരണം ചെയ്തത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ കര്‍ണാടക ലോകായുക്ത പൊലീസില്‍ പരാതി നല്‍കി.

പണം ലഭിച്ച മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തിരികെ നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ‘ഓഫീസിലെത്തിയപ്പോള്‍ പെട്ടിയുണ്ടായിരുന്നു. ഇതില്‍ ഒരു കവറിലായിരുന്നു പണം. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് തിരികെ നല്‍കി’- ഒരു- മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ‘മധുരപ്പെട്ടിയിലെ അഴിമതി’ക്കെതിരെ പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here