ഉണ്ണി കൊഴുക്കട്ട; കുട്ടികളുടെ ഫേവറിറ്റ്

ആവിയില്‍ വേവിച്ച് എടുക്കുന്ന രുചികരമായ കുട്ടി കൊഴുക്കട്ടകള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് നല്ല ഓമനത്തമുള്ള ഉണ്ണി കൊഴുക്കട്ടകള്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

1. അരിപ്പൊടി – 3/4 കപ്പ്
ജീരകം – രണ്ടു നുള്ള്
ഉപ്പ് – ഒരു നുള്ള്

2 ശര്‍ക്കരപാനി (കട്ടി) – മുക്കാല്‍ കപ്പ്
തേങ്ങാ – 1/2 കപ്പ്
ഏലക്കാപൊടി – 1/4 ടീസ്പൂണ്‍
ചുക്കുപൊടി – രണ്ടുനുള്ള്
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

തിളച്ച വെള്ളമൊഴിച്ച് ഒന്നാമത്തെ ചേരുവകള്‍ കുഴച്ചെടുക്കുക. ചൂട് കുറഞ്ഞ ശേഷം ചെറിയ ഉരുളകളാക്കി ആവിയില്‍ വേവിച്ച് വയ്ക്കുക. ഫ്രൈയിങ് പാനില്‍ ശര്‍ക്കരപാനി ഒഴിച്ച് ചൂടാകുമ്പോള്‍ നെയ്യും തേങ്ങയും ചേര്‍ത്ത് വഴറ്റി കൊഴുക്കട്ടയും ഏലക്കാപൊടിയും ചുക്കുപൊടിയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ആറിയ ശേഷം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News