Oommen Chandy:ഉമ്മന്‍ ചാണ്ടി ചികിത്സാര്‍ഥം ജര്‍മനിയിലേക്ക്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(Oommen Chandy) ചികിത്സാവശ്യത്തിനായി ഉടനെ ജര്‍മനിയിലേക്ക് തിരിക്കും. തൊണ്ട സംബന്ധമായ അസുഖം ഏറെക്കാലമായി അദ്ദേഹത്തെ അലട്ടുന്നുണ്ട്.

ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ആലുവ ഗസ്റ്റ് ഹൗസിലാണ്.

തിങ്കള്‍ പുതുപ്പള്ളിയിലെ വീട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെച്ചതായി അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. രോഗാരംഭത്തില്‍ ജര്‍മനിയില്‍ ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ രോഗം വഷളായ സാഹചര്യത്തിലാണ് വീണ്ടും ജര്‍മനിയിലേക്ക് പോകുന്നത്. മകന്‍ ചാണ്ടി ഉമ്മനും കൂടെയുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here