കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാം, ഏറ്റവും എളുപ്പത്തില്‍

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മിക്കവാറും പേരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇത് ചില ലളിതമായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെയും വീട്ടുവൈദ്യങ്ങളിലൂടെയും പരിഹരിക്കാവുന്നതാണ്. കഴുത്തിന് ചുറ്റുമുള്ള ഹൈപ്പര്‍പിഗ്മെന്റേഷന്‍ വിവിധ കാരണങ്ങളാല്‍ സംഭവിക്കാം. കഴുത്ത് കറുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശുചിത്വമില്ലായ്മയാണ്. നിങ്ങള്‍ ദിവസവും കുളിച്ചാലും, കഴുത്തിന്റെ പിന്‍ഭാഗം വൃത്തിയാക്കിയില്ലെങ്കില്‍, അത് കഴുത്തില്‍ അഴുക്ക് അടിഞ്ഞുകൂടാന്‍ ഇടയാക്കും.

പൊണ്ണത്തടി, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, പ്രമേഹം എന്നിവ കഴുത്ത് കറുപ്പിക്കുന്നതിന് കാരണമാകുന്ന ചില കാരണങ്ങളാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, കഴുത്തിന് ചുറ്റുമുള്ള ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആണ്. അതിനാല്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് പുറമേ, സൂര്യപ്രകാശം എളുപ്പത്തില്‍ ബാധിക്കും. പുറത്ത് പോകുമ്പോള്‍ കഴുത്തിന്റെ പിന്‍ഭാഗത്തും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കുന്ന രണ്ട് ചേരുവകള്‍.

ഉരുളക്കിഴങ്ങ്

ചര്‍മ്മത്തെ വെളുപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇരുമ്പ്, വൈറ്റമിന്‍ സി, റൈബോഫ്‌ലേവിന്‍ എന്നിവയാല്‍ സമ്പന്നമായ ഇവ ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു. ഒരു പഠനമനുസരിച്ച് ഉരുളക്കിഴങ്ങില്‍ കാണപ്പെടുന്ന സൈറ്റോകൈന്‍, അസെലിക് ആസിഡ് എന്നീ സംയുക്തങ്ങള്‍ മുഖക്കുരുവും അനുബന്ധ വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കഴുത്തിലെ ഇരുണ്ട ഭാഗങ്ങളില്‍ വൃത്താകൃതിയില്‍ 5 മിനിറ്റ് നേരം മസാജ് ചെയ്യുന്നത് കറുപ്പ് മാറാന്‍ സഹായകമാണ്.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയുടെ സജീവ ഘടകമായ അലോയിന്‍ മെലാനിന്‍ കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് മാത്രമല്ല, തണുത്ത ജെല്‍ ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുകയും ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കറ്റാര്‍വാഴ ജെല്ലും ഒരു സ്പൂണ്‍ തൈര് ചേര്‍ത്ത് മിക്‌സ് ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നത് ഏറെ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News