പരസ്യത്തില്‍ കച്ചവടക്കാരന്റെ പേര് ദാമോദര്‍: കാഡ്ബറി ബഹിഷ്‌കരിക്കണമെന്ന് ഹിന്ദുത്വവാദികള്‍

ദീപാവലി പരസ്യത്തിന്റെ പേരില്‍ കാഡ്ബറി ചോക്ലേറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകള്‍. ബോയ്കോട്ട് കാഡ്ബറി എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകള്‍ ട്രെന്റിങ്ങായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതാണ് പരസ്യമെന്നാണ് ആരോപണം.

കാഡ്‌ബെറിയുടെ പുതിയ പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നല്‍കിയത് മോദിയെ അപമാനിക്കാനാണെന്നാണ് വാദം.

വിഎച്ച്പി നേതാവ് സാധ്വി പ്രാചി കടക്കമുള്ളവര്‍ പരസ്യത്തിനെതിരെ രംഗത്തുവന്നു. ‘ടെലിവിഷന്‍ ചാനലുകളില്‍ കാഡ്‌ബെറി ചോക്ലേറ്റിന്റെ പരസ്യം നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വില്‍പനക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേട്’.സാധ്വി പ്രാചി ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here