
കാരവാന്‍(Caravan) സംസ്‌കാരം ഷൂട്ടിംഗ് ഇടവേളകളിലെ സൗഹൃദ സംഭാഷണങ്ങള്‍ ഇല്ലാതാക്കിയെന്ന് സംവിധായകന്‍ ഹരികുമാര്‍. ആദ്യ കാലങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ താരങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കുമായിരുന്നെന്നും എന്നാല്‍ ഇക്കാലത്ത് എല്ലാവരും ഒരുമിച്ചിരുന്ന് സമയം ചെലവിടാന്‍ നില്‍ക്കാതെ കാരവാനില്‍ പോയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാരവാന്‍ സംസ്‌കാരം വന്നപ്പോള്‍ ചിത്രീകരണം സമയത്തെ രസകരമായ സൗഹൃദ സംഭാഷങ്ങള്‍ ഇല്ലാതായി. എന്റെ സമയത്തെ ചിത്രീകരണ സമയത്തിനിടെ മമ്മൂട്ടി, നെടുമുടി വേണു, ജഗതി എന്നിവര്‍ ഒരുമിച്ചിരുന്ന് തമാശ പറയുകയും ലോകത്തുള്ള സകല കാര്യങ്ങളും സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം കാരവാനാണ്. ചിത്രീകരണം കഴിഞ്ഞാല്‍ ഉടന്‍ എല്ലാവരും കാരവാനിലേക്ക് പോകുന്നു’, അദ്ദേഹം വ്യക്തമാക്കി.
സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എല്ലാ ഭാഷകളിലെയും പുതിയ സിനിമകള്‍ കാണുന്ന ആളാണ് ഞാന്‍. നല്ല സിനിമ കാണുക എന്ന ലക്ഷ്യത്തോടെയാണ പല ജൂറികളിലും അംഗമാകുന്നത്. ഞങ്ങള്‍ വന്ന കാലത്തെ സിനിമയല്ല ഇന്നുള്ളത്. നിര്‍മാണ രീതിയും സാങ്കേതികവിദ്യയും മാറി. കഥ പറയുന്ന രീതിയും അഭിനയ ശൈലിയും മാറി. സംവിധായകന്‍ ജോഷിയെപ്പോലുള്ളവര്‍ കാലാനുസൃതമായി മാറുന്നത് ശ്രദ്ധിക്കണം. പുതിയ അവതരണ ശൈലിയിലാണ് അദ്ദേഹം സിനിമ ചെയ്യുന്നത്’ ഹരികുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒരിടവേളയ്ക്ക് ശേഷം ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനാര്‍ദ്ദനന്‍, കൈലാഷ്, സ്വാസിക, സുനില്‍ സുഖദ, നീന കുറുപ്പ്, സതീഷ് പൊതുവാള്‍, ദേവി അജിത്ത്, ഡോ.രജിത് കുമാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here