
പാറശാലയിലെ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ഷാരോണിന്റെ അച്ഛന്‍. കൊലപ്പെടുത്തണമെന്ന ഉദ്ദേശവുമായിട്ടാണ് ഗ്രീഷ്മ വീട്ടിലേക്ക് ഷാരോണിനെവിളിച്ചു വരുത്തിയതെന്ന് പിതാവ് പറഞ്ഞു
‘ബോധപൂര്‍വം കൊലപ്പെടുത്തിയതാണ്. വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നതാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. അത് ഏതരം വരെ പോയാലും. വിളിച്ചുവരുത്തി കൊന്നതാണ്. അമ്മയും മകളും ചേച്ചിയും കൂടെ ചേര്‍ന്ന്. ക്രൈംബ്രാഞ്ചിനോടും സര്‍ക്കാരിനോടും നന്ദി.”- പിതാവ് പറയുന്നു.
ഇന്ന് എട്ടുമണിക്കൂറോളം നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് പെണ്‍ സുഹൃത്ത് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു.
ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകം നടത്തിയത് യുവതിയാണ് എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും യുവതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നും യുവതി കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here